22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024

സാധാരണ പ്രതികള്‍ക്ക് വിലങ്ങു വേണ്ട: കര്‍ണാടക ഹൈക്കോടതി

Janayugom Webdesk
June 29, 2022 8:43 pm

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരെ സാധാരണഗതിയില്‍ വിലങ്ങു വയ്‌ക്കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി. മതിയായ കാരണമുണ്ടെങ്കില്‍ മാത്രമേ പ്രതികളെ വിലങ്ങു വയ്ക്കാവൂ എന്നും അറസ്റ്റ് നടപടികള്‍ ചിത്രീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വണ്ടിച്ചെക്കു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിയമ വിദ്യാര്‍ഥിയെ വിലങ്ങുവച്ച നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. വിദ്യാര്‍ഥിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് വിധിച്ചു. ഏതൊക്കെ സാഹചര്യത്തില്‍ പ്രതികളെ വിലങ്ങുവയ്ക്കാം എന്നതില്‍ കോടതി വിശദമായ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. 

അങ്ങേയറ്റം അത്യാവശ്യമായ ഘട്ടത്തില്‍ മാത്രമേ പ്രതികളെയോ വിചാരണത്തടവുകാരെയോ കുറ്റവാളികളെയോ വിലങ്ങണിയിക്കേണ്ടതുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വിലങ്ങുവയ്ക്കുമ്പോള്‍ ഇതു ചിത്രീകരിക്കണം. ഇതു കോടതിയുടെ പരിശോധനയ്ക്കു വിധേയമായിരിക്കും. വിചാരണത്തടവുകാരെ ഹാജരാക്കുമ്പോള്‍ വിലങ്ങുവയ്ക്കുന്നതിനു പൊലീസ് കോടതിയുടെ അനുമതി തേടണം. കോടതിയുടെ അനുമതിയില്ലാതെ വിലങ്ങണിയിക്കുന്ന സംഭവത്തില്‍ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ആയിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

അറസ്റ്റ് നടപടികളില്‍ ഭാഗഭാക്കാവുന്ന ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ കാമറ ഘടിപ്പിക്കാന്‍ സംവിധാനമുണ്ടാക്കണം. ദൃശ്യത്തിനൊപ്പം ശബ്ദവും ചിത്രീകരിക്കണം. ഇവ ഒരു വര്‍ഷമെങ്കിലും സൂക്ഷിച്ചുവയ്ക്കണമെന്നും കോടതി പറഞ്ഞു. വിദ്യാര്‍ഥിയുടെ ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും അറസ്റ്റുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ കോടതി കേസ് പിന്നീടു പരിഗണിക്കും.

Eng­lish Summary:No arrest for ordi­nary accused: Kar­nata­ka High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.