രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫട്‌നാവിസില്ലെന്ന് പ്രഖ്യാപിച്ചു. ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും. ഫട്‌നാവിസ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. താന്‍ മന്ത്രിസഭയുടെയോ സര്‍ക്കാരിന്റെയോ ഭാഗമാകാനില്ലെന്നും ഫട്‌നാവിസ് അറിയിച്ചു. എംവിഎ സര്‍ക്കാരിനെ അട്ടിമറിച്ചതിന് കൃത്യമായ പ്രത്യുപകാരമാണ് ഷിന്‍ഡെയ്ക്ക് ലഭിച്ചിരിക്കുന്നത്.
നേരത്തെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഷിന്‍ഡെയും ഫട്‌നാവിസും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. എന്നാല്‍ അവസാന നിമിഷം വീണ്ടും കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7.30ന് സത്യപ്രതിജ്ഞ ദര്‍ബാര്‍ ഹാളില്‍ നടക്കും . മന്ത്രിസഭ രൂപീകരണം പിന്നീട്. ഷിൻഡേയും ഫഡ്നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചതോടെയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമം ആരംഭിച്ചത്. ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മഹാരാഷ്ട്രയില രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് തേടണം എന്ന് സുപ്രീംകോടതിയും നിലപാട് എടുത്തതോടെയാണ് ഉദ്ധവ് താക്കറെ ഇന്നലെ തന്നെ രാജിവെച്ചത്.
ശിവസേന — എന്‍ സി പി — കോണ്‍ഗ്രസ് സഖ്യത്തിന്റെ മഹാ വികാസ് അഘാഡിയായിരുന്നു സര്‍ക്കാരിനെ നയിച്ചിരുന്നത്.സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി ബുധനാഴ്ച തന്നെ മുഴുവന്‍ ബി ജെ പി എം എല്‍ എമാരും മുംബൈയിലെത്തിയിരുന്നു. ബി ജെ പിക്ക് 106 എം എല്‍ എമാരാണുള്ളത്. ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പില്‍ 39 എം എല്‍ എമാരാണുള്ളത്. അങ്ങനെ വന്നാല്‍ 145 എം എല്‍ എമാരുടെ പിന്തുണ അവര്‍ക്ക് അവകാശപ്പെടാം.
English Summary: After the political dramas, the new government comes to power in Maharashtra; Eknath Shinde will be the Chief Minister, swearing-in at 7.30
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.