16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025

ദേവേന്ദ്ര ഫട്‌നാവ് ഉപമുഖ്യമന്ത്രിസ്ഥാനം ; ബിജെപി നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്താല്‍; പാര്‍ട്ടി അണികളില്‍ അമര്‍ഷം

Janayugom Webdesk
July 1, 2022 3:40 pm

ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപി കേന്ദ്ര നേതൃത്വം ഫഡ്നാവിനെ മുഖ്യമന്ത്രിസ്ഥാനം നല്‍കാതെ വിമതശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡക്ക് നല്‍കിയിതില്‍ ബിജെപി അണികളല്‍ അമര്‍ഷം ഉയരുന്നു. പുറത്തു വരുന്ന വാര്‍ത്തകള്‍ പോലെയല്ല കാര്യങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫട്‌നാവിസ് വേണ്ടെന്ന് വെച്ചതല്ല, മുഖ്യമന്ത്രി പദം ഫഡ്‌നാവിസില്‍ നിന്ന് പിടിച്ച് വാങ്ങുകയായിരുന്നു. 

അവസാന നിമിഷം മാത്രമാണ് ഇക്കാര്യം അദ്ദേഹം അറിയുന്നത് തന്നെ. എതിര്‍പ്പൊക്കെ ഉണ്ടായിരുന്നുവെങ്കിലും ആ തീരുമാനത്തെ മറികടക്കാന്‍ ഫട്‌നാവിസിന് ശേഷിയില്ലായിരുന്നു.ആദ്യ ഘട്ടത്തില്‍ വൈകീട്ട് ഏഴരയോടെ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ബിജെപി പറഞ്ഞത്. എന്നാല്‍ ഇതിനിടയില്‍ വലിയ ട്വിസ്റ്റാണ് നടന്നത്. അതറിയാന്‍ മുന്‍ മുഖ്യമന്ത്രികൂടിയായ ഫഡ്‌നാവ് പോലും വൈകി.വേറെ ആരുമല്ല ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് ഇതിനു പിന്നില്‍. ഫട്‌നാവിസ് മുഖ്യമന്ത്രിയാവും എന്ന തീരുമാനമാണ് തിരുത്തിയത്. വിശ്വസ്തനായ ദേവേന്ദ്ര ഫട്‌നാവിസ് പോലും കേന്ദ്രത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞില്ല. ഇത്രയൊക്കെ ചെയ്തിട്ടും തന്നെ അവഗണിച്ചതില്‍ ഫട്‌നാവിസിന് കടുത്ത അതൃപ്തിയുണ്ട്. 

മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാന്‍ അദ്ദേഹത്തിന് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഇന്നലെ പലതവണ തീരുമാനങ്ങള്‍ മാറിയത് അതുകൊണ്ടാണ്. ഫട്‌നാവിസിനെ കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് ഫട്‌നാവിസ് കരുതിയത്. അങ്ങനെയല്ലെന്ന് അവസാന ഘട്ടത്തില്‍ മാത്രമാണ് ദേശീയ നേതൃത്വം അദ്ദേഹത്തോട് പറഞ്ഞത്. അത് മാത്രമല്ല മന്ത്രിസഭയില്‍ രണ്ടാമനായിരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഫട്‌നാവിസ് കേന്ദ്രത്തെ അറിയിച്ചു. എന്നാല്‍ അമിത് ഷാ ഇവിടെയും ഇടപെട്ടു. ഫട്‌നാവിസ് ആയിരിക്കും ഉപമുഖ്യമന്ത്രിയെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. താല്‍പര്യമേ ഇല്ലാതെയാണ് ഫട്‌നാവിസ് മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായത്. അല്ലാതെ ആ സ്ഥാനം അദ്ദേഹമായി ത്യാഗം ചെയ്തതല്ല. ബിജെപിയില്‍ ഒരിക്കലും പതിവുള്ള കാര്യമല്ല മഹാരാഷ്ട്രയില്‍ നടന്നത്. 

അതേസമയം ഫട്‌നാവിസ് ഇതൊന്നും അറിയാതിരുന്നപ്പോള്‍, ഓരോ നീക്കവും ഏക്‌നാഥ് ഷിന്‍ഡെയെ കേന്ദ്രം അറിയിക്കുന്നുണ്ടായിരുന്നതായിട്ടാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. താന്‍ മുഖ്യമന്ത്രിയാവുമെന്ന് ഫട്‌നാവിസിന് മുമ്പേ ഷിന്‍ഡെയ്ക്ക് അറിയാമായിരുന്നു. ഫട്‌നാവിസ് അധികാരത്തിന് പുറത്ത് നില്‍ക്കുകയാണെങ്കില്‍ ഭരണഘടനയ്ക്കും സര്‍ക്കാരിനും മുകളില്‍ നില്‍ക്കുന്ന അധികാര കേന്ദ്രമാകുമെന്ന് കേന്ദ്ര നേതൃത്വം ഭയപ്പെടുന്നുണ്ട്. അത് കേന്ദ്രത്തിനും വെല്ലുവിളിയായേക്കും. അത് ഒഴിവാക്കാനാണ് ഉപമുഖ്യമന്ത്രിയാക്കിയത്. ഷിന്‍ഡെ മുഖ്യമന്ത്രിയായ ഒരു സര്‍ക്കാരില്‍ ഒരു ശക്തനായ ബിജെപി നേതാവുണ്ടാകണമെന്ന് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു., അങ്ങനെയൊരാളെ ഭരണത്തില്‍ നിന്ന് പുറത്ത് നിര്‍ത്തുന്നത് മൊത്തത്തില്‍ തിരിച്ചടിയാവുമെന്ന് അമിത് ഷായാണ് നിര്‍ദേശിച്ചത്. നേരത്തെ തന്നെ ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഉറച്ചതാണ്. വിമതരെയും കൊണ്ട് പുറത്ത് കടന്നാല്‍ ഉറപ്പായും മുഖ്യമന്ത്രി പദം തരാമെന്ന് കേന്ദ്രം ഇവരെ അറിയിച്ചിരുന്നു. 

അതാണ് ഫട്‌നാവിസ് പോലും അവസാനം അറിഞ്ഞത്.ഫട്‌നാവിസ് രണ്ട് തവണ ദില്ലിയിലെത്തി അമിത് ഷായുമായും ജെപി നദ്ദയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്നതിന്റെ പൂര്‍ണ ചിത്രം ഇവര്‍ ഫട്‌നാവിസിന് നല്‍കിയതേയില്ല. ഫട്‌നാവിസിനെ വിളിച്ച് ഇവര്‍ അവസാന നിമിഷം ആശ്വസിപ്പിക്കുകയും ചെയ്തു. ബിജെപിയുടെ വികസന അജണ്ട അതിവേഗം നടപ്പാക്കേണ്ട ബാധ്യതയാണ് ഇനി ഷിന്‍ഡെയ്ക്ക് മുന്നിലുള്ളത്. അത് അത്ര എളുപ്പമല്ല. ഫട്‌നാവിസിന്റെ സമ്മര്‍ദവും ഈ വിമത സംഘം നേരിടേണ്ടി വരും. 

ഇതിനൊപ്പം ജാതിസമവാക്യം കൂടി മുന്നില്‍ കണ്ടാണ് ബിജെപി ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത്. അതേസമയം ഫട്‌നാവിസിനാണെങ്കില്‍ ബ്രാഹ്മണ നേതാവിനെ മുഖ്യമന്ത്രിയാക്കിയെന്ന കാര്‍ഡിറക്കാന്‍ സാധ്യതയുള്ളതായി ബിജെപി നേതൃത്വം കണക്കാക്കുന്നു. . ഷിന്‍ഡെ വന്നാല്‍ അത് മറാത്താ വിഭാഗമായി മാറും. സംസ്ഥാനത്തെ 30 ശതമാനം വരും മറാത്തകള്‍. ഫട്‌നാവിസിന്റെ ഭരണകാലം മറാത്താ പ്രക്ഷോഭത്തിന് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചതാണ്. മറ്റൊരു പ്രധാന കാരണവും ഫട്‌നാവിസിനെ മാറ്റിയതില്‍ ഉണ്ട്. മഹാരാഷ്ട്രയില്‍ വലിയ പോപ്പുലാരിറ്റിയാണ് ഫട്‌നാവിസ് നേടിയത്. അതാണ് അദ്ദേഹത്തെ താഴെയിറക്കാന്‍ കേന്ദ്രം തീരുമാനിച്ചത്

പാര്‍ട്ടിക്കുള്ളില്‍ ഫട്‌നാവിസിന് എതിര്‍പ്പുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ കേന്ദ്രം അതൃപ്തിയിലായിരുന്നതായിട്ടാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. മഹാരാഷട്രയില്‍ ഫട്നാവ്-ഏക്നാഥ് ഷിന്‍ഡേ മുറുമുറുപ്പ് ശക്തമാകും. അതു സംസ്ഥാനഭരണത്തെ ബാധിക്കുന്നതിനൊപ്പം വികസനത്തിനും വിലങ്ങുതടിയായി മാറാന്‍ സാധ്യതയുള്ളതായും വിലയിരുത്തുന്നു

Eng­lish Sum­ma­ry: Deven­dra Fat­naw becomes Deputy Chief Min­is­ter; Under pres­sure from BJP lead­er­ship; Anger in the par­ty ranks

You may also like this video:

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.