തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ കനത്തമഴയെത്തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കനത്തമഴയെത്തുടര്‍ന്ന് ബസ് തെന്നിനീങ്ങി ഡ്രെെവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡ് നിര്‍മ്മാണത്തിലെ നിലവാരമില്ലായ്മയും ട്രാഫിക് നിയമങ്ങളോടുള്ള അവഗണനയും കാരണം പാകിസ്ഥാനില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ മാസം ഖിലാ സെെഫുള്ള ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചിരുന്നു.
English Summary:Bus accident in Pakistan: 19 dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.