ഒമർലുലു, സൗബിൻ ഷാഹിർ നടൻ സൗബിൻ ഷാഹിറിനെ ചീത്തവിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമെന്ന് സംവിധായകൻ ഒമർ ലുലു. തന്റെ അറിവിൽ അങ്ങനെ ചെയ്തിട്ടില്ലെന്നും ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നറിയില്ലെന്നും തന്റെ എഫ്ബി പേജിലൂടെ ഒമർ ലുലു പറഞ്ഞു. സൗബിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായതായി അറിഞ്ഞുവെന്നും അതിൽ അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നുവെന്നും ഒമർ ലുലു കൂട്ടിച്ചേർത്തു.
ഒമർലുലുവിന്റെ കുറിപ്പ് ഇങ്ങനെ..
പ്രിയപ്പെട്ടവരെ,
എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും, പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അകൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.
സ്നേഹത്തോടെ
ഒമർലുലു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.