അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുകേസില്‍ വിചാരണ വീണ്ടും മാറ്റിവെച്ചു.ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്. പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടും തുടക്കമാകുന്നത്.
കേസില്‍ പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നുമുളള മധുവിന്റെ അമ്മയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയ കാര്യം ഇന്നാണ് രേഖാമൂലം കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതിക നടപടി പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് വരുന്ന 18ന് വിചാരണ വീണ്ടും തുടങ്ങാന്‍ തീരുമാനമായത്.
കേസിലെ 122 സാക്ഷികള്‍ക്കും വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടുളള സമന്‍സുകള്‍ കോടതി അയച്ച് തുടങ്ങിയിട്ടുണ്ട്. നേരത്തെ വിചാരണാവേളയില്‍ രണ്ട് സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയതിനെതുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരം നേരത്തെ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ച ശേഷമാണ് കോടതി നടപടികള്‍ തുടങ്ങുന്നത്.
English summary; trial in the Madhu case was adjourned again
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.