27 December 2024, Friday
KSFE Galaxy Chits Banner 2

ഗര്‍ഭിണിയുടെ ദുരൂഹ മരണം: ഭര്‍ത്താവ് ജ്യോതിഷിനെ തെളിവെടുപ്പിന് എത്തിച്ചു

Janayugom Webdesk
July 7, 2022 11:29 pm

കുറുന്താറിൽ ഗർഭിണിയായ യുവതി ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭര്‍ത്താവ് ജ്യോതിഷ് കുമാറുമായി ആറന്മുള പൊലീസ് തെളിവെടുപ്പ് നടത്തി. മരിച്ച അനിതയുടെ കുറുന്താർ സെറ്റിൽമെന്റ് കോളനിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാണ് ജ്യോതിഷിനെ അനിതയുടെ കറുന്താർ സെറ്റിൽമെന്റ് കോളനിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജുൺ മാസം 27 ന് ആണ് അനിത മരണപ്പെട്ടത്. ഇവരുടെ ഒന്നര വയസുള്ള കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളതിനാൽ അടുത്ത കുട്ടി ഉടനെ വേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കിലും അനിത വീണ്ടും ഗർഭിണി ആകുകയായിരുന്നു. ജ്യോതിഷിന്റെ നിർദ്ദേശപ്രകാരം ഇരു കുടുംബങ്ങളിൽ നിന്നും വിവരം മറച്ച് വയ്ക്കുകയായിരുന്നു. ജ്യോതിഷ് ഗർഭച്ഛിദ്രത്തിനായി ചില ദ്രാവകങ്ങൾ യുവതിയെ നിർബന്ധിപ്പിച്ച് കഴിപ്പിച്ചതായി അനിതയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. കൂടാതെ ഇയാൾ അനിതയെ ക്രുരമായി മർദ്ദിച്ചിരുന്നതായും മാതാപിതാക്കൾ നൽകിയ പരാതിയിൽ ആരോപിക്കുന്നു. മരിച്ച ഗര്‍ഭസ്ഥശിശുവിനെ വയറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും യഥാസമയം അത് ചെയ്യാതിരുന്നതാണ് അണുബാധ ഉണ്ടായി അനിത മരണപ്പെടാൻ കാരണമായത് എന്നാണ് ബന്ധുക്കളുടെ ആരോപണം. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലും അനിതയുടെ വീട്ടിൽ സന്ദർശനം നടത്തി. 

Eng­lish Sum­ma­ry: Mys­te­ri­ous death of preg­nant woman: Hus­band brought Jyotish for evidence

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.