ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും, കോണ്‍ഗ്രസിലെ വിമതവിഭാഗമായ ജി23 നേതാവ് ആനന്ദശര്‍മ്മയും നടത്തിയ കൂടിക്കാഴ്ച രാഷട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദയെ കാണുവാന്‍ തനിക്ക് എല്ലാവിധ അവകാശമുണ്ടെന്നും ഞങ്ങള്‍ ഇരുവരും ഒരേസംസ്ഥനത്തുള്ളവരാണെന്നും ആനന്ദശര്‍മ്മ അഭിപ്രായപ്പെട്ടു.
എനിക്ക് അദ്ദേഹത്തിനെ കാണേണ്ടിവന്നാല്‍ തുറന്നു പറയും, അതു മറച്ചുപിടിക്കേണ്ടകാര്യമില്ലെന്നും കോണ്‍ഗ്രസ് രാജ്യസഭാ എംപികൂടിയായ ശര്‍മ്മ വ്യക്തമാക്കി. ഞാന്‍ അദ്ദേഹത്തെ കണ്ടത് വലിയകാര്യമല്ലെന്നും താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ശര്‍മ്മ പറയുന്നു.പ്രത്യയശാസ്ത്രപരമായി എതിരാണെങ്കിലും ഞങ്ങള്‍ വ്യക്തിപരമായി ശത്രുക്കളല്ല,എനിക്ക് അദ്ദേഹത്തെ കാണാന്‍ എല്ലാ അവകാശമുണ്ട്. അതിനു പ്രത്യേകിച്ച് ഒരു പ്രത്യേക പ്രാധാന്യവും നല്‍കേണ്ടതില്ലെന്നും ആനന്ദശര്‍മ്മ അഭിപ്രായപ്പെട്ടു.
ശശി തരൂർ, ഗുലാം നബി ആസാദ്, മണിശങ്കർഅയ്യർ, മനീഷ് തിവാരി തുടങ്ങിയ ജി23 നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ സംഘടനാപരമായ മാറ്റങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നുണ്ട്. അവരില്‍ പ്രമുഖനാണ് ആനന്ദശര്‍മ്മ.മുൻ കേന്ദ്രമന്ത്രിയും ജി23 ഗ്രൂപ്പിലെ പ്രധാന അംഗങ്ങളിലൊരാളുമായ കപിൽഈ വർഷം മേയിലാണ് കോൺഗ്രസ് വിട്ടത്
English Summary: BJP president JP Nadda-Congress leader Anand Sharma meeting is discussed
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.