22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 14, 2024
August 6, 2024
May 20, 2024
May 19, 2024
March 23, 2024
January 17, 2024
January 14, 2024
December 27, 2023
December 12, 2023
September 29, 2023

ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെ വസതികയ്യേറി പ്രക്ഷോഭകര്‍; കര്‍ഫ്യൂ ഏര്‍പ്പെടുത്തി

Janayugom Webdesk
July 9, 2022 1:35 pm

ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഗൊതബയ രജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. പ്രക്ഷോഭം കടുത്തതോടെ രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നെഗോംബോ, കെലാനിയ, നുഗെഗോഡ, മൗണ്ട് ലാവിനിയ, നോർത്ത് കൊളംബോ, സൗത്ത് കൊളംബോ, കൊളംബോ സെൻട്രൽ എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

പ്രസിഡന്റ് രാജ്യം വിട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സുരക്ഷാസേനയെ മറികടന്ന് വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.

സു​ര​ക്ഷാ വ​ല​യ​ങ്ങ​ളെ​ല്ലാം ഭേ​ദി​ച്ച് പ്ര​ക്ഷോ​ഭ​ക​ർ വ​സ​തി​യു​ടെ അ​ക​ത്ത് ക​ട​ക്കുകയായിരുന്നു. വ​സ​തി​യു​ടെ ജ​നാ​ല​ചി​ല്ലു​ക​ളും ഗേ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ ത​ക​ർ​ത്താ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ അകത്തെത്തിയത്.

ഇ​ന്ധ​ന​ക്ഷാ​മ​വും ഭ​ക്ഷ്യ​ക്ഷാ​മ​വും രൂ​ക്ഷ​മാ​യ​തോ​ടെ രാ​ജ്യ​ത്ത് പ്ര​ക്ഷോ​ഭം ക​ടു​ത്തി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കൊ​ളം​ബോ​യി​ലെ​ത്തി. പ്ര​ക്ഷോ​ഭ​ക​ർ ഇ​ന്ന് രാ​വി​ലെ​യോ​ടെ ര​ജ​പ​ക്​സെ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി വ​ള​ഞ്ഞ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം വീ​ട് വി​ട്ട​തായി റിപ്പോര്‍ട്ട് വന്നത്.

Eng­lish summary;Sri Lan­ka Pro­test­ers Raid Pres­i­den­t’s Home

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.