6 May 2024, Monday

ജപ്പാനിൽ ഇന്ന് തെരഞ്ഞെടുപ്പ്

Janayugom Webdesk
July 10, 2022 11:12 am

പ്രസംഗത്തിനിടെ വെടിയേറ്റു മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്കു നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അബെ വെടിയേറ്റുവീണ നരാ നഗരത്തിലെ വഴിയോരത്തും അദ്ദേഹത്തിന്റെ വസതിയിലും ആയിരങ്ങൾ എത്തി ആദരം അർപ്പിച്ചു.

അതേസമയം, ജപ്പാനില്‍ പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തേ നിശ്ചയിച്ചതു പോലെ ഇന്നു നടക്കും. അബെയ്ക്കു വെടിയേറ്റതിനെത്തുടർന്നു വെള്ളിയാഴ്ച ടോക്യോയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്നലെ പ്രചാരണരംഗത്തു തിരിച്ചെത്തി.

പ്രധാനമന്ത്രി പങ്കെടുത്ത യോഗങ്ങളിൽ വൻ പൊലീസ് കാവലുണ്ടായിരുന്നു. മെറ്റൽ ഡിറ്റക്ടറും വച്ചിരുന്നു. മറ്റു നേതാക്കൾക്കും സുരക്ഷ വർധിപ്പിച്ചു. തെരഞ്ഞെടുപ്പിൽ അബെയുടെ പിൻഗാമിയായ കിഷിദയുടെ സഖ്യം വിജയിക്കുമെന്നാണു പ്രവചനം.

Eng­lish summary;Election in Japan today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.