19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2024
October 11, 2024
October 9, 2024
September 1, 2024
February 3, 2024
January 31, 2024
September 29, 2023
September 5, 2023
August 31, 2023
August 12, 2023

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ഉദ്ദവ്താക്കറെക്കുമേല്‍ സമ്മര്‍ദ്ദം

Janayugom Webdesk
July 12, 2022 1:53 pm

ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നതിന് ശിവസേന എം പിമാര്‍ ഉദ്ധവ് താക്കറെയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി എം പിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നുശിവസേന എം പിമാര്‍ തിങ്കളാഴ്ച ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ സന്ദര്‍ശിച്ച് ദ്രൗപതി മുര്‍മുവിന് പിന്തുണ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ സംയുക്ത സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ മുന്നണിമഹാരാഷ്ട്രയിലെ ശിവസേനയുടെ 18 ലോക്സഭാ എം പിമാരില്‍ 13 പേരും രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള സുപ്രധാന യോഗത്തില്‍ പങ്കെടുത്തു, അവരില്‍ ഭൂരിഭാഗവും എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

എന്നാലും, യോഗത്തില്‍ രാജ്യസഭാ എം പി സഞ്ജയ് റാവത്ത് യശ്വന്ത് സിന്‍ഹയെ ശക്തമായി പിന്തുണച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ചില പാര്‍ട്ടി എം എല്‍ എമാരും നേതാക്കളും, പ്രത്യേകിച്ച് ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും, ഗോത്ര വേരുകള്‍ ഉള്ളതിനാല്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ശിവസേന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്നേരത്തെ ജെ ഡി എസ്, ടി ഡി പി, ബി എസ് പി എന്നിവര്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കും എന്ന് വ്യക്തമാക്കിയിരുന്നു.

സി പി ഐ, സിപിഐഎം, കോണ്‍ഗ്രസ്, ഡി എം കെ, എന്‍ സി പി, മുസ്ലീം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി, എസ് പി എന്നിവരുടെ വോട്ടുകളാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കും എന്ന് ഉറപ്പുള്ളത്.തൃണമൂല്‍ കോണ്‍ഗ്രസും സിന്‍ഹയ്ക്ക് വോട്ടു ചെയ്യുമെന്ന പ്രതീക്ഷയിലാണ്

Eng­lish Sum­ma­ry: Pres­sure on Uddhav Thack­er­ay to sup­port Drau­pa­di Mur­mu in the pres­i­den­tial election

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.