27 April 2024, Saturday

Related news

February 28, 2024
February 28, 2024
February 28, 2024
February 27, 2024
February 27, 2024
February 26, 2024
February 26, 2024
February 26, 2024
February 12, 2024
February 3, 2024

പാര്‍ലമെന്റ് സമ്മേളനം 18മുതല്‍ അഞ്ച് ദിവസം

web desk
ന്യൂഡല്‍ഹി
August 31, 2023 5:51 pm

സെപ്തംബർ 18 മുതൽ 22 വരെ അഞ്ച് സിറ്റിങ്ങുകളുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, പാര്‍ലമെന്റ് സമ്മേളനം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഗണേശ ചതുർത്ഥിയുടെ സമയത്ത് സമ്മേളനം വിളിച്ചത് നിർഭാഗ്യകരമാണെന്ന് പ്രത്യേക സിറ്റിങ്ങിന്റെ പ്രഖ്യാപനത്തോട് രാജ്യസഭാ എംപിയും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദി പ്രതികരിച്ച. പ്രത്യേക സിറ്റിങ്ങിനുള്ള ആഹ്വാനം ഹൈന്ദവ വികാരങ്ങൾക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ 23 ദിവസങ്ങളിലായി ഇതുവരെ 17 സിറ്റിങ്ങുകൾ നടന്നു. മണിപ്പൂരിലെ അക്രമത്തെച്ചൊല്ലി എല്ലാ ദിവസവും സെഷനുകൾ തടസപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ലോക്‌സഭയിൽ പ്രമേയം ശബ്ദവോട്ടോടെ പരാജയപ്പെട്ടു.

Eng­lish Sam­mury: Par­lia­ment ses­sion five days from 18th September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.