23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 11, 2024
August 10, 2024
July 21, 2024
June 16, 2024
April 18, 2024
April 6, 2024
April 4, 2024
December 6, 2023
October 18, 2023
September 1, 2023

രാജ്യത്തെ ജാതി, മത വിവേചനങ്ങള്‍ പഠിപ്പിക്കേണ്ടതില്ലെന്ന് എന്‍സിഇആര്‍ടി

പാഠപുസ്തകങ്ങളില്‍ വ്യാപകമായി വെട്ടിനിരത്തല്‍
Janayugom Webdesk
July 12, 2022 9:23 pm

പാഠപുസ്തകങ്ങളില്‍ നിന്ന് ജാതി, മത വിവേചനങ്ങളെക്കുറിച്ചും ജവഹര്‍ലാല്‍ നെഹ്‌റു, മുഗള്‍ ചക്രവര്‍ത്തിമാര്‍ തുടങ്ങിയവരെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത് എന്‍സിഇആര്‍ടി. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയും ഇസ്ലാം മത ആശയങ്ങളെക്കുറിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
എന്‍സിഇആര്‍ടിയുടെ നടപടിയെ വിമര്‍ശിച്ച് അക്കാദമിക്, സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപി എന്‍സിഇആര്‍ടിയെ അവരുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. അതേസമയം പാഠപുസ്തകത്തെ യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി വിദഗ്ദരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ഈ ഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നതെന്നാണ് എന്‍സിഇആര്‍ടി വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ വിദഗ്ദര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ആറാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിലെ ’ വൈവിധ്യവും വിവേചനവും’ എന്ന അധ്യായത്തിലെ ഒരു ഭാഗമാണ് നീക്കം ചെയ്തവയില്‍ ഒന്ന്. ശുചീകരണ തൊഴിലാളികള്‍, പഴയവസ്ത്രങ്ങള്‍ ശേഖരിക്കല്‍, അലക്ക് മുടിവെട്ട് തുടങ്ങിയ ജോലി ചെയ്യുന്നവരെ പണ്ട് അശുദ്ധരായാണ് കണക്കാക്കിയിരുന്നതെന്ന ഭാഗമാണ് നീക്കം ചെയ്തിരുന്നത്. ഒരു ജാതിയില്‍പ്പെട്ടവരെ കുലത്തൊഴില്‍ അല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് എങ്ങനെയാണ് മാറ്റിനിര്‍ത്തപ്പെട്ടിരുന്നതെന്നാണ് ഈ ഭാഗം പ്രതിപാദിക്കുന്നത്. ആറാം ക്ലാസിലെ നമ്മുടെ ഭൂതകാലങ്ങള്‍-1 എന്ന പുസ്തകത്തില്‍ അശോക ചക്രവര്‍ത്തിയെക്കുറിച്ചുള്ള പാഠത്തില്‍ ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു.
പുതിയ സാമ്രാജ്യവും രാജ്യങ്ങളും എന്ന അധ്യായത്തില്‍ നിന്നും പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ‘ക്രിസ്തുമതം പോലെ, ഇസ്‌ലാമും അല്ലാഹുവിന്റെ മുമ്പാകെ എല്ലാവരുടെയും സമത്വത്തിനും ഐക്യത്തിനും ഊന്നൽ നൽകുന്ന ഒരു മതമായിരുന്നു’ എന്ന ഭാഗമാണ് നീക്കം ചെയ്തത്.
വീട്ടു ജോലിക്കാരിയായിരുന്ന കാന്ത, ദളിത് എഴുത്തുകാന്‍ ഓം പ്രകാശം വാല്‍മീകി, ദാരിദ്ര്യം, ജാതി, മതം എന്നിവയുടെ പേരിൽ വിവേചനം അനുഭവിച്ച അൻസാരി കുടുംബം എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങളാണ് ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും നീക്കിയിരിക്കുന്നത്. എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും ‘പാര്‍ശ്വവല്‍ക്കരണത്തെ അഭിമുഖീകരിക്കുന്നവര്‍’ എന്ന ഭാഗമാണ് നീക്കം ചെയ്തിരിക്കുന്നത്. 11-ാം ക്ലാസിലെ ഹരിതഗൃഹ പ്രഭാവത്തെക്കുറിച്ചുള്ള മുഴുവൻ അധ്യായവും ഏഴാം ക്ലാസിലെ കാലാവസ്ഥ, ജലം എന്നിവയെക്കുറിച്ചുള്ള ഒരു അധ്യായവും ഒമ്പതിലെ കാലവര്‍ഷത്തെക്കുറിച്ചുള്ള വിവരങ്ങളും നീക്കം ചെയ്തു. കൂടാതെ ചിപ്കോ, നര്‍മ്മദ ബചാവോ ആന്ദോളന്‍ തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കും പാഠപുസ്തകത്തില്‍ ഇടം നഷ്ടപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: NCERT says caste and reli­gious dis­crim­i­na­tion in the coun­try should not be taught

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.