നടിയെ ആക്രമിച്ച കേസില്‍ പുറത്തുവന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്നാം തവണ ഹാഷ് വാല്യു മാറിയതിന് പിന്നില്‍ വിചാരണക്കോടതിയുടെ ഗുരുതരമായ കൃത്യവിലോപമെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ കോടതിയിലിരിക്കെ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ആക്സസ് ചെയ്തതായി സ്ഥിരീകരിച്ചു.
2021 ജൂലൈ 19ന് ട്രഷറി ചെസ്റ്റിലാണ് മെമ്മറി കാര്‍ഡ് എന്നാണ് കോടതി തന്നെ പറഞ്ഞിട്ടുള്ളത്. വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് വാട്സ്ആപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ മറനീക്കുന്നത്. രാത്രി വളരെ വൈകിയാണ് മെമ്മറി കാര്‍ഡ് തുറന്നത്. വിവോ ഫോണില്‍ ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തു. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ടപ്പോള്‍ മെസേജിങ് ആപ്പുകള്‍ ഓപ്പറേറ്റ് ചെയ്തു. ദൃശ്യങ്ങള്‍ വാട്സ്ആപ്പിലൂടെയോ ടെലിഗ്രാമിലൂടെയോ പുറത്തേക്ക് അയച്ചിട്ടുണ്ടാകും. മെമ്മറി കാര്‍ഡ് ഇട്ടപ്പോള്‍ വിവോ ഫോണില്‍ ഉണ്ടായിരുന്നത് ജിയോ സിം ആണ്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വെച്ചാണ് മെമ്മറി കാര്‍ഡ് തുറന്നത്.
മൂന്നുതവണ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്ത കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ്സും മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പറും റിപ്പോര്‍ട്ടിലുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും രാത്രിയാണ് ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്യപ്പെട്ടത്. എഫ്എസ്എല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്വേഷണം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.
പൊലീസും പ്രോസിക്യൂഷനും ഉന്നയിച്ച കാര്യം വാസ്തവമാണെന്ന് തെളിയിക്കുന്ന വലിയൊരു തെളിവ് തന്നെയാണ് പുറത്തുവന്നത്. നേരത്തെ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് നിർദേശിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കുന്ന രേഖയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതില്‍ ജുഡീഷ്യറി തന്നെയാണ് അന്വേഷണത്തിനായി തുടര്‍ നടപടി സ്വീകരിക്കേണ്ടത്. കോടതിയുടെ മുന്‍പിലുള്ള രേഖയേക്കുറിച്ച് കോടതിയുടെ അനുമതിയില്ലാതെ ഇനി അന്വേഷിക്കാന്‍ കഴിയില്ല. ഇതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പൊലീസിന് കഴിയും.
English summary; hash value of the memory card in the court’s possession is confirmed to have changed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.