പോക്സോ കേസില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛനും അമ്മയും അറസ്റ്റില്‍. മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കെയാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛന് മുഖ്യപ്രതിയായ കേസിലെ മൊഴി അനുകൂലമാക്കാനായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയത്. പാലക്കാടുനിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 16-ാം തീയതിയാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിയോട് മാതാപിതാക്കള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. കുട്ടിയുടെ സംരക്ഷണ ചുമതല അതുകൊണ്ട് മാതാപിതാക്കള്‍ക്കില്ലായിരുന്നു. കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ അടക്കുള്ളവര്‍ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
English Summary:11-year-old girl kidnapped by father and mother, both arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.