ദളിത് യുവതിയോടു മോശമായി പെരുമാറിയെന്ന കേസിൽ അറസ്റ്റിലായ ക്രൈം എഡിറ്റർ ടി പി നന്ദകുമാർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
ഒരു വനിതാ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ നിർമ്മിക്കാൻ നിർബന്ധിച്ചെന്നും ഇതിന്റെ പേരിൽ തന്നോടു മോശമായി പെരുമാറിയെന്നുമുള്ള ദളിത് യുവതിയുടെ പരാതിയിലാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തത്.
ഈ കേസിൽ നന്ദകുമാർ നൽകിയ ജാമ്യാപേക്ഷ വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങൾക്കു പുറമേ ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
English summary;Crime Nandakumar’s bail plea to be heard today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.