23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 9, 2024
July 17, 2023
July 8, 2023
June 30, 2023
June 7, 2023
May 24, 2023
January 2, 2023
November 8, 2022
November 6, 2022

കെ എം ഷാജിയുടെ പേരിലുള്ള കോഴ കേസ്: വിജിലൻസ് തെളിവെടുപ്പ് നടത്തി

Janayugom Webdesk
July 16, 2022 6:57 pm

കെ എം ഷാജി എംഎൽഎയായിരിക്കെ അഴിക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് വിഭാഗം സ്കൂളിലെത്തി മാനേജർ, അധ്യാപകർ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മാനേജർ പി.വി. പദ്മനാഭൻ, സ്കൂളിലെ അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരിൽ നിന്നും മൊഴിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ സ്കൂളിലെത്തിയ അന്വേഷണ സംഘം രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് മൊഴിയെടുപ്പ് നടത്തിയത്.

കെ എം ഷാജി അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുസ്‌ലിം ലീഗ് നേതാവിയിരുന്ന നൗഷാദ് പൂതപ്പാറയാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. സ്കൂളിലെ ഒരധ്യാപകൻ മുഖേന കോഴ വാങ്ങിയെന്നും പിന്നീട് ഈ അധ്യാപകന് സ്കൂളിൽ ‌സ്ഥിരം നിയമനം നടത്തിയെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെ സിപിഎം നേതാവായ അഴീക്കോട് സ്വദേശി കുടുവൻ പദ്മനാഭൻ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതിയും നൽകിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ്കേസ് രജിസ്റ്റർ ചെയ്തത്.

Eng­lish Summary:Bribery case in the name of KM Sha­ji: Vig­i­lance con­duct­ed evi­dence collection
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.