19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
October 15, 2024
October 3, 2024
August 27, 2024
August 8, 2024
March 8, 2024
February 4, 2024
January 10, 2024
December 2, 2023
November 20, 2023

മിൽമയുടെ പാൽ ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടും

Janayugom Webdesk
July 17, 2022 2:19 pm

പാൽ ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി.മോര്, തൈര്, ലെസ്സി എന്നി ഉൽപ്പന്നങ്ങൾക്ക് അഞ്ചുശതമാനം വർധന ഉണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു.

നാളെ മുതൽ പുതുക്കിയ വില നിലവിൽ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും കെ എസ് മണി അറിയിച്ചു.

പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്തിയത് നാളെ മുതൽ പ്രാബല്യത്തിൽ വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലുൽപ്പന്നങ്ങൾക്ക് വില കൂടുന്നത്. പാലുൽപ്പന്നങ്ങൾക്ക് പുറമേ അരി, ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവയുടെ വില ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.

Eng­lish summary;Milma’s milk prod­ucts will increase in price from tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.