23 December 2024, Monday
KSFE Galaxy Chits Banner 2

27.97 കിലോമീറ്റര്‍ / ലിറ്റര്‍ മൈലേജുമായി മാരുതി എസ്‌യുവി ഗ്രാന്റ് വിത്താര

Janayugom Webdesk
July 20, 2022 3:50 pm

എസ്‌യുവി ഗ്രാന്റ് വിത്താര 27.97 കിലോമീറ്റര്‍/ ലിറ്റര്‍ മൈലേജോടെയെത്തുന്നു. ഗുരുഗ്രാമില്‍ നടന്ന ചടങ്ങിലാണ് തങ്ങളുടെ ഏറ്റവും പുതിയ വാഹനം മാരുതി അവതരിപ്പിച്ചത്. ഇന്ത്യയിലേറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോമീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്തബര്‍ മുതല്‍ ഷോറൂമുകളില്‍ വാഹനമെത്തും.

സുസുക്കി ഡിസൈനിന്റെയും എന്‍ജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്‌യുവികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമാണ് ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കി. ബോള്‍ഡ് ഡിസൈന്‍, ആധുനിക ഫീച്ചറുകള്‍, കരുത്തുറ്റ പവര്‍ട്രെയിന്‍, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയുമായെത്തുന്ന ഈ വാഹനം മിഡ്സൈസ് എസ്‌യുവി ശ്രേണിയില്‍ മാരുതിയുടെ സാന്നിധ്യം കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷ.

സ്ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനുകളായിരിക്കും കരുത്തേകുക. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബിഎച്ച്പി പവറും 122 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 137 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, മാരുതിയുടെ ക്രോസ്ഓവര്‍ മോഡലായ എസ്‌ക്രോസിന്റെ പകരക്കാരനായായിരിക്കും വിത്താര എത്തുകയെന്നും വിലയിരുത്തലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ടൊയോട്ടമാരുതി മിഡ്സൈസ് എസ്‌യുവികള്‍ മത്സരിക്കുക.

Eng­lish sum­ma­ry;  Maru­ti SUV Grant Vitara with a mileage of 27.97 km/l

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.