22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ടവ്വലിൽ പൊതിഞ്ഞ് പത്ത് ലക്ഷം രൂപ; സുരേന്ദ്രൻ ജാനുവിന്‌ നൽകിയ പണം കണ്ടുവെന്ന്‌ പ്രസീത

Janayugom Webdesk
July 21, 2022 5:15 pm

തെരഞ്ഞെടുപ്പ്‌ കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ജനാധിപത്യ രാഷ്‌ട്രീയ പാർടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്‌. സ്വകാര്യ വാർത്താ ചാനലിന്റെ അഭിമുഖത്തിലാണ്‌ സി കെ ജാനുവിന്‌ കെ സുരേന്ദ്രൻ കൈമാറിയ പണം മുറിയിൽ കണ്ടുവെന്ന്‌ പ്രസീത വെളിപ്പെടുത്തിയത്‌. സുരേന്ദ്രൻ സി കെ ജാനുവിന്റെ മുറിയിൽ നിന്ന്‌ തിരിച്ചുപോയ ശേഷം കിടക്കയിൽ ടവ്വലിൽ പൊതിഞ്ഞ പത്തുലക്ഷം രൂപ കണ്ടിരുന്നുവെന്നാണ്‌ പ്രസീത ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്‌. 

പണം കൈമാറുന്നതിന്‌ കെ സുരേന്ദ്രൻ മുറിയിൽ കയറിയശേഷം സി കെ ജാനുവിനോട്‌ സംസാരിക്കാനുണ്ടെന്നും പുറത്തുനിൽക്കണമെന്നും നിർദേശിച്ചു. സുരേന്ദ്രൻ തിരിച്ചിറങ്ങിയശേഷം മുറിയിൽ കയറിയപ്പോഴാണ്‌ ടവ്വലിൽ പൊതിഞ്ഞ പണം കണ്ടത്‌. പത്തലക്ഷം രൂപ ജാനു ആർക്കൊക്കെയൊ നൽകാമെന്ന്‌ ഫോണിൽ വാഗ്‌ദാനം ചെയ്യുന്നത്‌ കേട്ടതായും പ്രസീത വെളിപ്പെടുത്തി.

പണം കൈമാറുന്നത്‌ നേരിട്ട്‌ കണ്ടില്ലെന്ന്‌ നേരത്തെ മൊഴി നൽകിയത്‌ ഭീഷണിപ്പെടുത്തിയതിനാലാണെന്നും പ്രസീത പറഞ്ഞു. ഇടനിലക്കാരെ ഉപയോഗിച്ചും സഹപ്രവർത്തകരെ ഉപയോഗിച്ചും സുരേന്ദ്രൻ തന്നെ വിലക്കെടുക്കാൻ ശ്രമിച്ചിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി

Eng­lish Sum­ma­ry: Ten lakh rupees wrapped in a tow­el; Praseetha says she saw the mon­ey giv­en to Suren­dran Janu

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.