ഡല്‍ഹിയിലും വാനര വസൂരി സ്ഥിരീകരിച്ചു. 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രോഗി മൗലാന ആസാദ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നേരത്തേ കേരളത്തില്‍ മൂന്നുപേര്‍ക്ക് വാനര വസൂരി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം നാലായി.
കൊല്ലം ജില്ലയിലാണ് രാജ്യത്തെ തന്നെ ആദ്യ കേസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കണ്ണൂരിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും വാനര വസൂരി വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മേയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചശേഷം ഇത് രണ്ടാംതവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടന പരിഗണിച്ചത്.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കനുസരിച്ച് 71 രാജ്യങ്ങളിലായി 15,400 വാനര വസൂരി സ്ഥിരീകരിച്ചിട്ടുണ്ട്.
English summary; Monkey pox in Delhi too
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.