22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024

ട്രക്കിടിച്ച് റോഡില്‍ക്കിടന്ന ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്‍കി; പിന്നാലെ മരണവും

Janayugom Webdesk
ഫിറോസാബാദ്
July 24, 2022 7:01 pm

ട്രക്കിടിച്ച് റോഡില്‍ക്കിടന്ന ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്‍കിയതിനുപിന്നാലെ ജീവന്‍ വെടിഞ്ഞു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് 26 കാരിയായ യുവതി മരിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ബൈക്ക് യാത്രയ്ക്കിടെ അതിവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചത്. ട്രക്ക് ഇടിച്ച ആഘാതത്തില്‍ എതിരെ വന്ന കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴേയ്ക്കും ഇവര്‍ ഇരുവരും റോഡില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ട്രക്ക് ഡ്രൈവര്‍ സ്ഥലം വിട്ടു. കുട്ടിയ്ക്ക് പരിക്കേറ്റിട്ടില്ലെന്നും ആരോഗ്യം തൃപ്തികരമായിരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: A preg­nant woman who was lying on the road in a truck gave birth to a baby; fol­lowed by death

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.