23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 7, 2024
November 18, 2024
September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022

ശ്രീലങ്കയില്‍ ഭരണകൂട പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ തീരുമാനം

Janayugom Webdesk
July 24, 2022 10:00 pm

കൊളംബൊ: ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് സ്തംഭിച്ച ശ്രീലങ്കന്‍ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ് 100 ദിവസത്തിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങുന്നു. സെക്രട്ടേറിയറ്റ് മന്ദിരം സ്ഥിതി ചെയ്യുന്ന ഗാലി റോഡ് ഗതാഗതത്തിനായി സുരക്ഷാ സേന തുറന്നു നല്‍കി. ഗാലി റോഡിലുള്ള പ്രതിഷേധക്കാരുടെ സമരക്യാമ്പുകള്‍ സുരക്ഷാ സേന പൊളിച്ച് നീക്കിയിരുന്നു.
കെട്ടിടത്തില്‍ ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സണ്‍ഡേ ടെെംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയുടെ കീഴില്‍ ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് ഒരാഴ്ചയ്ക്കകം സ്ഥിതി സാധാരണനിലയിലാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 17 അംഗ മന്ത്രിസഭ 22 നാണ് ചുമതലയേറ്റത്. രാജ്യത്ത് ഒരു മാസത്തേക്ക് ആവശ്യമായ ഇന്ധനം ഉറപ്പാക്കിയിട്ടുണ്ട്. പെട്രോളും ഡീസലും ഉള്‍പ്പെടെ റേഷന്‍ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനാണ് തീരുമാനം. അന്താരാഷ്ട്ര നാണയനിധിയുമായുള്ള ചര്‍ച്ചകളെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും ആയിരത്തോളം പുരാവസ്തുക്കള്‍ മോഷണം പോയിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരം പുരാവസ്തു പ്രാധാന്യമുള്ള സ്ഥലമായി ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിലെ പുരാവസ്തു ശേഖരം സംബന്ധിച്ച രേഖകള്‍ വകുപ്പിന്റെ കെെവശമില്ല. ജനകീയ പ്രക്ഷോഭത്തിനിടെ ജൂലെെ ഒമ്പതിന് പ്രസിഡന്റ്, പ്രധാനമന്ത്രി മന്ദിരങ്ങള്‍ പ്രക്ഷോഭകര്‍ കയ്യടക്കിയിരുന്നു.
അതേസമയം, രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്റർനാഷണൽ ട്രൂത്ത് ആന്റ് ജസ്റ്റിസ് പ്രോജക്ട് (ഐടിജെപി) സിംഗപ്പൂര്‍ അറ്റോര്‍ണി ജനറലിന് പരാതി നല്‍കി.
2009 ൽ ആഭ്യന്തരയുദ്ധകാലത്ത് പ്രതിരോധ മേധാവിയായിരിക്കെ രാജപക്സെ ജനീവ കൺവെൻഷനുകളുടെ ഗുരുതരമായ ലംഘനങ്ങൾ നടത്തിയതായി പരാതിയില്‍ പറയുന്നു.
യുദ്ധകാലത്തെ അവകാശ ലംഘനങ്ങൾക്ക് ഉത്തരവാദിയാണെന്ന ആരോപണങ്ങൾ രാജപക്സെ നിഷേധിച്ചിരുന്നു. 

Eng­lish Sum­ma­ry: Deci­sion to nor­mal­ize gov­ern­ment activ­i­ties in Sri Lanka

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.