24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024

രാജ്യത്ത് നാല് വര്‍ഷത്തിനിടെയുണ്ടായത് 17 ലക്ഷം വാഹനാപകടങ്ങള്‍; 5.82 ലക്ഷം മരണം

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2022 7:22 pm

രാജ്യത്ത് 2020 വരെയുള്ള നാലുവര്‍ഷത്തെ കാലയളവില്‍ 5.82 ലക്ഷം പേര്‍ റോഡപകടങ്ങളില്‍ മരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. 17 ലക്ഷം അപകടങ്ങളിലാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ഗതാഗതി മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു. അതേസമയം മുമ്പുള്ള വര്‍ഷങ്ങളേക്കാണ് റോഡ് അപകട മരണങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017ല്‍ 464,910 അപകടങ്ങളില്‍ 147,913 പേര്‍ മരിച്ചു. 470,975 പേര്‍ക്ക് പരിക്കേറ്റു. 2018ലെ അപകടങ്ങളുടെ എണ്ണം 467,044, മരണം 151,417 എന്നിങ്ങനെയാണ്. 469,418 പേര്‍ക്കാണ് റോഡപകടങ്ങളില്‍ ആ വര്‍ഷം പരിക്കേറ്റത്.

2019ല്‍ 449,002 അപകടങ്ങളിലായി 151,113 പേര്‍ മരിച്ചു. 2020ല്‍ 366,138 അപകടങ്ങളാണ് നടന്നത്. 131714 പേര്‍ മരിക്കുകയും 348,279 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം, എഞ്ചിനീയറിങ് (റോഡുകളും വാഹനങ്ങളും), അടിയന്തര ചികിത്സ എന്നിവയെ അടിസ്ഥാനമാക്കി ബഹുമുഖ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും അതനുസരിച്ച്, വിവിധ നടപടികള്‍ സ്വീകരിച്ചുവെന്നും ഗഡ്കരി പറഞ്ഞു.

Eng­lish summary;17 lakh road acci­dents occurred in the coun­try in four years

You may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.