സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തൃശൂർ വാഴപ്പള്ളി സ്വദേശിയായ ബാബുരാജും കുടുംബവും ഏറെക്കാലമായി കൊടുവള്ളി മാനിപുരത്തിന് സമീപം കൂറ്റുരു ചാലിലാണ് താമസം. കുറച്ചുകാലം താമരശ്ശേരിയിലും പോർങ്ങോട്ടൂരിലുമായിരുന്നു താമസിച്ചിരുന്നത്. തൃശൂരിൽ നാടകരംഗത്ത് സജീവമായാണ് കലാ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് സിനിമ, സീരിയൽ രംഗങ്ങളിലും സജീവമായി. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, സിഐഎ, മാസ്റ്റർപീസ്, ഗുണ്ട ജയൻ, ബ്രേക്കിങ് ന്യൂസ്, മനോഹരം, അർച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, അയ്യപ്പനും വാവരും, തച്ചോളി ഒതേനൻ, ഹരിചന്ദനം, കുഞ്ഞാലി മരക്കാർ തുടങ്ങിയ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരക്കഥ, കലാ സംവിധാനം, ലൈറ്റ്ഡിസൈനിങ് തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സന്ധ്യ ബാബുരാജ് (നാടക പ്രവർത്തക ). മകൻ: ബിഷാൽ. ബാബുരാജിന്റെ നിര്യാണത്തിൽ സിപിഐ കോഴക്കോട് ജില്ലാ സെക്രട്ടറി ടി വി ബാലൻ അനുശോചിച്ചു.
English Summary: Actor Baburaj Vazhapally passed away
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.