സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ സൂചനകള്‍ക്കിടയിലും ഇതുവരെ ലഭിച്ചത് സാധാരണയിലും കുറവ് മഴ. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 26 ശതമാനം കുറവാണ് മഴ ലഭിച്ചത്. ശരാശരി 1301.7 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 961.1 മില്ലീലിറ്റര്‍ മാത്രമാണ് കിട്ടിയതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്ലാ ജില്ലകളിലും കാലവര്‍ഷം സാധാരണയില്‍ നിന്നും കുറവ് മാത്രമാണ് പെയ്തത്. ആലപ്പുഴ 39, കൊല്ലത്ത് 38 ശതമാനം മഴ കുറവാണ് ലഭിച്ചത്. തിരുവനന്തപുരത്ത് 36, ഇടുക്കിയില്‍ 35, പത്തനംതിട്ടയിലും എറണാകുളത്തും 34 ശതമാനം വീതവുമാണ് മഴ പെയ്തത്. കാസര്‍കോട് ജില്ലയില്‍ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. 12 ശതമാനം മാത്രം കുറവ്. വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം വലിയ കുറവാണ് കാലവര്‍ഷത്തിലുണ്ടായിരിക്കുന്നത്.
കേരളത്തില്‍ മഴയില്‍ വലിയ കുറവുണ്ടായപ്പോഴും ലക്ഷദ്വീപില്‍ ആറ് ശതമാനം കൂടുതലാണ് ലഭിച്ചത്. 624.9 മില്ലീമീറ്റര്‍ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ കാലയളവില്‍ 661.9 മില്ലീലിറ്റര്‍ മഴയാണ് ഉണ്ടായത്.
English Summary: In July, the rainfall decreased; A decrease of 26 percent was recorded
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.