28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 7, 2022
August 6, 2022
August 6, 2022
August 3, 2022
August 1, 2022
July 31, 2022
July 28, 2022
July 20, 2022
July 14, 2022
June 21, 2022

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ ലവ്പ്രീത് സിങ്ങിന് വെങ്കലം

Janayugom Webdesk
ബിര്‍മിങ്ഹാം
August 3, 2022 10:58 pm

ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലവ്പ്രീത് സിങ്ങിന് വെങ്കലം. പുരുഷന്‍മാരുടെ 109 കിലോ വിഭാഗത്തില്‍ ആകെ 355 കിലോയുയര്‍ത്തി ദേശീയ റെക്കോര്‍ഡോടെയാണ് ലവ്‌പ്രീത് വെങ്കലമുയര്‍ത്തിയത്. സ്‌നാച്ചില്‍ 163 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 192 കിലോയുമാണ് താരം ഉയര്‍ത്തിയത്. ഇത്തവണ ഏറ്റവും കൂടുതല്‍ മെഡല്‍ രാജ്യത്തിന് സമ്മാനിച്ച ഭാരോദ്വഹനത്തിലെ മെഡല്‍ നേട്ടം ഒമ്പത് ആവുകയും ചെയ്തു. 361 കിലോ ഉയര്‍ത്തിയ കാമറൂണിന്റെ ജൂനിയര്‍ പെറിക്ലക്സ് എന്‍ഗാഡ്യ ന്യാബെയേയു ഈ ഇനത്തില്‍ സ്വര്‍ണം നേടി. 358 കിലോ ഉയര്‍ത്തിയ സമോവയുടെ ജാക്ക് ഹിറ്റില ഒപ്പലോജി വെളളിമെഡല്‍ നേടി.

Eng­lish Summary:Commonwealth Games; Bronze for Lovepreet Singh in weightlifting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.