3 May 2024, Friday

Related news

May 1, 2024
April 29, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024

സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം; മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

Janayugom Webdesk
കോഴിക്കോട്
August 4, 2022 5:02 pm

സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരള പത്താം സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് തുടക്കം. രാവിലെ 11 മണിക്ക് ടൗണ്‍ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, സീനിയർ ജേർണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. വി പ്രതാപ ചന്ദ്രന്‍, സെക്രട്ടറി എ മാധവന്‍ തുടങ്ങിയവര്‍ സംസാരിക്കും.

വൈകീട്ട് അഞ്ചു മണിക്ക് ‘ജനാധിപത്യസമൂഹവും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. രാജാജി മാത്യുതോമസ്, എം വി ശ്രേയാംസ് കുമാർ, തോമസ് ജേക്കബ്, അഡ്വ. കെ എന്‍ എ ഖാദര്‍, അഡ്വ. വി പി ശ്രീപത്മനാഭന്‍, എന്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 

നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന അനുമോദന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, എഴുത്തുകാരന്‍ വി ആര്‍ സുധീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നടക്കുന്ന സമാപനസമ്മേളനത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും.

സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടന്ന പുസ്തക പ്രദർശനം മേയര്‍ ഡോ. ബീന ഫിലിപ്പും, കാർട്ടൂൺ പ്രദർശനം പോള്‍ കല്ലാനോടും ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായുള്ള സുവനീര്‍ പ്രകാശനം സാഹിത്യകാരന്‍ യു കെ കുമാരന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന് നല്‍കി നിര്‍വ്വഹിച്ചു.

Eng­lish Summary:Senior Jour­nal­ists’ Forum state con­fer­ence begins tomor­row; Min­is­ter K Rajan will inaugurate

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.