22 September 2024, Sunday
KSFE Galaxy Chits Banner 2

യുഎസ് നേതാക്കൾ തായ്‌വാൻ ഇനിയും സന്ദർശിക്കും; നാൻസി പെലോസി

Janayugom Webdesk
തായ്‌വാൻ
August 5, 2022 2:50 pm

യുഎസ് നേതാക്കൾ ഇനിയും തായ്‌വാൻ സന്ദർശിക്കുമെന്നും ചൈനയ്ക്ക് തടയാനാകില്ലെന്നും നാൻസി പെലോസി. തായ്വാനെ ഒറ്റപ്പെടുത്തില്ലെന്നും യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ജപ്പാനിലെ ടോക്കിയോയിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു പെലോസി. 25 വർഷത്തിന് ശേഷം തായ്‌വാൻ സന്ദർശിക്കുന്ന ആദ്യത്തെ യുഎസ് ഹൗസ് സ്പീക്കറാണ് നാൻസി പെലോസി.

തായ്വാന് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്നും ഇരുമ്പ് മറയായി തായ്വാന് സംരക്ഷണം നൽകുമെന്നും പെലോസി വ്യക്തമാക്കി. അതേസമയം പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്വാന് ചുറ്റം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസം ചൈന നടത്തിയിരുന്നു. തായ്വാന് ചുറ്റുമുള്ള ദ്വീപിലും വ്യോമാതിർത്തിയിലും എക്കാലത്തേയും വലിയ സൈനികാഭ്യാസമാണ് ചൈന നടത്തിയത്.

പെലോസിയുടെ തായ്‌വാൻ സന്ദർശനം സസൂഷ്മം നിരീക്ഷിച്ച് കൊണ്ടിരിക്കുകായണെന്നും യുഎസിന്റെ ഒരു ചെറിയ പ്രകോപനം പോലും കണക്കിലെടുക്കുമെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിങ് പറഞ്ഞത്. തായ്വാനിലെത്തിയ പെലോസി പ്സിഡന്റ് സായ് ഇംഗ് വെന്നുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സൈനിക അഭ്യാസം തുടരുന്ന ചൈനയുടെ രൂക്ഷമായി വിമർശിച്ച തായ്‍വാൻ. ദുഷ്ടനായ അയൽവാസി നമ്മുടെ വാതിൽക്കൽ അവരുടെ ശക്തി കാണിക്കുകയാണെന്ന് തായ്‍വാൻ പ്രധാനമന്ത്രി സൂ സെങ് ചാൻ പറഞ്ഞു. ചൈനയുടെ സൈനിക അഭ്യാസവുമായി ബന്ധപ്പട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സൂ സെങ് ചാൻ.

Eng­lish summary;US lead­ers to vis­it Tai­wan again; Nan­cy Pelosi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.