22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 16, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
December 1, 2024

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം; മോഡി ഭരണത്തില്‍ ജനാധിപത്യം അപകടത്തില്‍: അമര്‍ജീത് കൗര്‍

Janayugom Webdesk
പത്തനംതിട്ട
August 5, 2022 10:52 pm

മോഡി ഭരണത്തില്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലായെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം അമര്‍ജീത് കൗര്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ കുത്സിതമാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാനും പകരം പാവ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത സര്‍ക്കാരുകള്‍ക്കെതിരെ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ മര്‍ദ്ദനോപകരണങ്ങളാക്കുന്നു. ജൂഡീഷ്യറിയെവരെ ഭരണസ്വാധീനം ഉപയോഗിച്ച് വരുതിയിലാക്കിയെന്നും അമര്‍ജീത് കൗര്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറി എ പി ജയൻ അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി ആർ ഗോപിനാഥൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഡി സജി, മലയാലപ്പുഴ ശശി, ജില്ലാ ട്രഷറർ അടൂർ സേതു, വി കെ പുരുഷോത്തമന്‍പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നിന്നും കൊണ്ടുവന്ന പതാക, കൊടിമരം, ബാനര്‍, ദീപശിഖ എന്നിവ സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് സംയുക്ത ജാഥ പൊതുസമ്മേളന വേദിയിലെത്തിയപ്പോള്‍ മുതിര്‍ന്ന നേതാവ് വൈ തോമസ് പതാക ഉയര്‍ത്തി. ഇന്ന് രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ, ദേശീയ കൗണ്‍സില്‍ അംഗം എൻ രാജൻ, മന്ത്രിമാരായ പി പ്രസാദ്, ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനം നാളെ സമാപിക്കും.

Eng­lish Summary:Excitement for CPI Pathanamthit­ta Dis­trict Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.