ഗാര്‍ഹികപീഡനത്തെത്തുടര്‍ന്ന് ഇന്ത്യൻ വംശജയായ യുവതി ന്യൂയോര്‍ക്കില്‍ ആത്മഹത്യ ചെയ്തു. 30 കാരിയായ മന്‍ദീപ് കൗറാണ് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിനുത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളുമാണെന്ന് യുവതി മരിക്കുന്നതിനുമുമ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നതായും അവര്‍ വീഡിയോയില്‍ വ്യക്തമാക്കി. മദ്യപിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും യുവതി വീഡിയോയില്‍ പറയുന്നു. ഉത്തർപ്രദേശിലെ ബിജ്‌നോറാണ് മന്‍പ്രീതിന്റെ സ്വദേശം. ഇവിടെവച്ചും ഇവര്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് മന്‍പ്രീതിന്റെ കുടുംബം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്റെ അച്ഛനെ സമീപിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. പിന്നാലെ പരാതി പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്നാണ് ന്യൂയോര്‍ക്കിലേക്ക് ഇവര്‍ താമസം മാറുന്നത്. ദമ്പതികൾ ന്യൂയോർക്കിലേക്ക് മാറിയതിന് തൊട്ടുപിന്നാലെയാണ് ഗാർഹിക പീഡനം ആരംഭിച്ചതെന്ന് മൻദീപിന്റെ സഹോദരി കുൽദീപ് കൗർ പറഞ്ഞു.
2015ലാണ് മന്‍പ്രീത് കൗര്‍ വിവാഹിതയാകുന്നത്. ഇതിനുശേഷം സ്ത്രീധനമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മന്‍പ്രീതിനെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നതായി സഹോദരി പറയുന്നു. ആണ്‍കുട്ടി ഇല്ലാത്തതിന്റെ പേരിലും ഉപദ്രവിച്ചിട്ടുണ്ടെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
മൻദീപ് കൗറിന് നാലും ആറും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്.
സംഭവത്തിനുപിന്നാലെ ഉത്തർപ്രദേശിലെ ബിജ്‌നോറിലെ നജിബാബാദ് പൊലീസ് സ്‌റ്റേഷനിൽ ഭർത്താവിനും വീട്ടുകാര്‍ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റാണ് കേസ് അന്വേഷിക്കുന്നത്. മൻദീപ് കൗറിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മൻദീപ് കൗറിന്റെ കുടുംബം.
English Summary: Domestic violence: Woman commits sui-cide after posting on social media
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.