19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

കൊല്ലത്ത് യുവാവിനെ മര്‍ദ്ദിച്ച പ്രതിയുടെ പേരില്‍ ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകള്‍

Janayugom Webdesk
കൊല്ലം
August 7, 2022 2:11 pm

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി മുന്‍പും സമാനമായ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തല്‍. പ്രതി പൂയപ്പള്ളി സ്വദേശി രാഹുല്‍ മറ്റൊരു യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതാണ് ഇയാളുടെ രീതി.
ബലാത്സംഗം, കൊലപാതക ശ്രമം, പിടിച്ചുപറി കേസുകളും ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് രാഹുല്‍.
ഡിവൈഎഫ്‌ഐ നേതാവിനെ പൊതുവേദിയില്‍ കയറി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

ഇന്നലെ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദനമേറ്റത്. യുവാവിനെ രാഹുല്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാലു പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാലു പിടിക്കാന്‍ കുനിയുമ്പോഴാണ് ക്രൂരമായ രീതിയില്‍ മര്‍ദിക്കുന്നത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: Sev­er­al cas­es includ­ing rape were filed against the accused who beat up a youth in Kollam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.