22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024

ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞു: കെ കെ ശിവരാമന്‍

Janayugom Webdesk
നെടുങ്കണ്ടം
August 7, 2022 4:54 pm

ജനവാസ കേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, ക്യഷിയിടങ്ങള്‍ എന്നിവ ഒഴിവാക്കിയെ ബഫര്‍സോണ്‍ പ്രഖ്യാപിക്കാവൂവെന്നാണ് എല്‍എഡിഎഫിന്റെ നിലപാടെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. അതിന് വിരുദ്ധമായി ആര് പറഞ്ഞാലും എല്‍ഡിഎഫ് തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 കിലോമീറ്റര്‍ ബഫര്‍സോണ്‍ ആവശ്യപ്പെട്ടത് യൂഡിഎഫാണ്. അതിനെ മറന്നുകൊണ്ടുള്ള പ്രഹസനമാണ് യൂഡിഎഫ് നേതാക്കള്‍ നടത്തി വരുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ കേരളാ സര്‍ക്കാര്‍ അടിയന്തര നടപടി എടുത്ത് വരുന്നു. നിര്‍മ്മാണ നിരോധനം വന്നതിന് ശേഷം ഭരണത്തിലേറിയ യൂഡിഎഫ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെഹ്‌റുവിന്റെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ അധപതനം രാജ്യത്ത് ആരംഭിച്ചത്. ഇതോടെ പ്രമുഖ നേതാക്കള്‍ അടക്കം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.
രാജ്യത്തെ കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം കോണ്‍ഗ്രസ് തന്നെയാണെും കെ കെ ശിവരാമന്‍ പറഞ്ഞു. സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനം സമാപിച്ചു. അണക്കരയില്‍ സി എ കുര്യന്‍ നഗറില്‍ നടന്ന മണ്ഡലം സമ്മേളനമാണ് സമാപിച്ചത്. സി കെ കൃഷ്ണന്‍കുട്ടി, സുരേഷ് പള്ളിയാടി, അമ്മിണി ടീച്ചര്‍ എന്നിവര്‍ പ്രസീഡിയമായി. സിപിഐ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം മാത്യു വര്‍ഗ്ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ, സംസഥാന കൗണ്‍സില്‍ അംഗം കെ സലിംകുമാര്‍, ജില്ലാ അസി.സെക്രട്ടറി സി യു ജോയി, ജോസ് ഫിലിപ്പ്, പി എം ആന്റണി, പ്രിന്‍സ് മാത്യു, മുഹമ്മദ് അഫ്സല്‍, വി കെ ധനപാല്‍, എസ് മനോജ്, സി കെ കൃഷ്ണന്‍കുട്ടി, പി കെ സദാശിവന്‍, എം കെ രാഘവന്‍, ജിജി കെ ഫിലിപ്പ്, കെ ജി ഓമനകുട്ടന്‍, കുസുമം സതീഷ്, എസ് വിജു, ആര്‍ ജി അരവിന്ദാക്ഷന്‍, പി കെ രവി, എം ബി ഷിജികുമാര്‍, വി ജെ രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Peo­ple have real­ized the oppo­si­tion’s men­tal­i­ty on the buffer zone issue: KK Sivaraman

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.