കേരളത്തിന്‍റെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വെറും സങ്കുചിത രാഷട്രീയം കളിക്കുകയാണെന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളിൽ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതി ഉണ്ട്. സംസ്ഥാനത്തിന് കീഴിൽ ഉള്ള 548 കി.മീ ദേശീയപാത ആണ്. നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്ത നിലപാട് ആണ്.
വസ്തുതാപരമായാണ് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകൾക്ക് മറുപടി നല്കാതിരിക്കാനാവില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴികളുണ്ട് എന്ന് പറഞ്ഞ് ഞങ്ങള്‍ മാറി നില്‍ക്കുകയല്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടിയ ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത് കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നു പറഞ്ഞ് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.
അതേസമയം, കായക്കുളം, ഹരിപ്പാട് എന്നിവടങ്ങളിലൂടെ പോകുന്ന എന്‍എച്ച് സംസ്ഥാന സർക്കാറിൻ്റെത് എന്ന പ്രതിപക്ഷ നേതാവിൻ്റെ വാദം അടിസ്ഥാന രഹിതമാണെന്നും പ്രതിപക്ഷ നേതാവിൻ്റെ വാദങ്ങൾ സത്യത്തിന് നിരക്കാത്തതാണെന്നും സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.കാലവര്‍ഷത്തിന് മുമ്പായുള്ള പ്രവർത്തികൾ നടത്തിയിട്ടില്ല എന്ന പ്രസ്താവന തെറ്റാണ്. ചരിത്രത്തിൽ ഇല്ലാത്തപോലെ 328 .16 കോടിമുടക്കി പ്രീ മണ്‍സൂണ്‍ പ്രവർത്തികൾ നടത്തി.
തെറ്റായ പ്രവണതകൾ ഉള്ള ആരുടെയെങ്കിലും ഉപദേശം കേട്ട് തെറ്റായ പ്രസ്താവനകൾ നടത്തരുത്. നെടുമ്പാശ്ശേരി വിഷയം വന്നപ്പോൾ വി ഡി സതീശൻ സ്വീകരിക്കുന്ന നിലപാട് അല്ല ഹരിപ്പാട് കായംകുളം വിഷയത്തിൽ ചെന്നിത്തല സ്വീകരിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് ഉത്തരവാദിത്തം എന്ന് മനസിലാക്കിത്തന്നെയാണ് ചെന്നിത്തല അന്ന് സർക്കാരിന് ഒപ്പം നിന്നത്. പരസ്പരം പോരാടിച്ചത് കൊണ്ട് കാര്യമില്ല. അതിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. പ്രശ്‌നത്തിന് പരിഹാരമാണ് കാണേണ്ടത് എന്നും മന്ത്രി പറഞ്ഞു.
English Summary: Leader of the Opposition is trying to take narrow political advantage: Minister Muhammad Riaz
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.