19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

Janayugom Webdesk
പത്തനംതിട്ട
August 8, 2022 10:17 pm

പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവന്ന യുവാവ് അറസ്റ്റിൽ. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ( 26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ, മാതാവിനെ പ്രണയിച്ച് ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.
പെൺകുട്ടിയെ കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പോലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ , സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. 

Eng­lish Sum­ma­ry: Moth­er’s boyfriend arrest­ed for molest­ing minor girl

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.