23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 30, 2024
November 30, 2024
November 29, 2024
November 16, 2024

പാലക്കാട് യുവതിയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

Janayugom Webdesk
പാലക്കാട് 
August 10, 2022 4:17 pm

ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സുജീഷാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇന്ന് 11.30നാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി.

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അം​ഗവുമാണ് കൊല്ലപ്പെട്ട സൂര്യപ്രിയ. സൂര്യപ്രിയയും സുജീഷും തമ്മിൽ ഏതാണ്ട് ആറ് വർഷമായി പരിചയമുണ്ട്. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗംകൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ.

വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്. കൊലപാതകത്തിന് പിന്നിലെ കാരണം
വ്യക്തമല്ല.

Eng­lish Summary:Young man killed woman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.