16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025

കർണാടകയിലും കലാപം

Janayugom Webdesk
ബംഗളുരു
August 10, 2022 9:48 pm

മുമ്പെങ്ങുമില്ലാത്തവിധം ആഭ്യന്തര തർക്കങ്ങളിൽ ഉലഞ്ഞ് കർണാടകയിലെ ബിജെപി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ മാറ്റിയേക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ശേഷം നടപടിയുണ്ടാകാനാണ് സാധ്യത. ചില അറ്റകൈ പ്രയോഗങ്ങൾ ദേശീയ നേതൃത്വം നടത്തിയേക്കുമെന്ന ബി സുരേഷ് ഗൗഡ എംഎൽഎയുടെ പ്രസ്താവന ഇതിന്റെ സൂചനയാണ്.

ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ശക്തിയുള്ള ഏക സംസ്ഥാനത്ത് സംഘ്പരിവാർ പശ്ചാത്തലമുള്ള നേതാവ് വേണമെന്ന ആർഎസ്എസ് ആവശ്യമാണ് ബൊമ്മെയ്ക്ക് തിരിച്ചടിയാകുന്നത്. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ബൊമ്മെയെ ഇതുവരെ അംഗീകരിക്കാൻ സംഘ്പരിവാർ നേതൃത്വം തയാറായിട്ടില്ല. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, പ്രഹ്ളാദ് ജോഷി, സി ടി രവി എന്നിവരുടെ പേരുകളാണ് സംഘ്പരിവാർ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം ബൊമ്മെ സർക്കാർ ഒരു വർഷം പൂർത്തിയായലുടൻ മുഖ്യമന്ത്രിയെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്.

2021 ൽ ബി എസ് യദ്യൂരപ്പയെ രാജിവയ്പിച്ചാണ് അദ്ദേഹത്തിന്റെ വലംകയ്യും ലിഗായത്ത് സമുദായാംഗവുമായ ബസവരാജ് ബൊമ്മെയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. ഹിജാബ് വിരുദ്ധ പ്രചരണം, മുസ്‍ലിങ്ങൾക്കെതിരായ സാമ്പത്തിക ബഹിഷ്കരണം, പാഠപുസ്തകങ്ങളിലെ കാവിവല്ക്കരണം പോലുള്ള വിഷയങ്ങൾ കത്തിക്കാൻ സാധിച്ചെങ്കിലും ബൊമ്മെയുടെ പ്രകടനത്തിൽ ആർഎസ് എസിന് തൃപ്തിയില്ല. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും യുവമോർച്ച, എബിവിപി നേതൃത്വവും ബൊമ്മെ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബൊമ്മെയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്. ദേശീയ നേതൃത്വവും ബൊമ്മെയുടെ പ്രകടനത്തിൽ അതൃപ്തരാണെന്നാണ് സൂചന.

അതേസമയം ബിജെപിക്കുള്ളിലെ ‘പുകച്ചിൽ’ മുതലെടുക്കാൻ പ്രതിപക്ഷത്തെ കോൺഗ്രസ് ശ്രമം തുടങ്ങി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 75-ാം പിറന്നാൾ ആഘോഷത്തിൽ കോൺഗ്രസ് നടത്തിയ ശക്തിപ്രകടനം ബിജെപിയെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് നേതാക്കൾ പരിഹസിച്ചു. എന്നാൽ ബൊമ്മെ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ബൊമ്മെയെ മുൻനിർത്തി തന്നെയാകും ബിജെപി നേരിടുകയെന്നും സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു.

Eng­lish Sum­ma­ry: Riots in Kar­nata­ka too
You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.