19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 9, 2024
August 24, 2024
July 17, 2024
July 17, 2024
February 11, 2024
January 15, 2024
December 31, 2023
December 19, 2023
September 29, 2023

ദേശീയപാത അറ്റകുറ്റപ്പണികളില്‍ നിന്നും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഒഴിവാക്കി

Janayugom Webdesk
തൃശൂര്‍
August 11, 2022 2:36 pm

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണികളില്‍ നിന്നും സര്‍വീസ് റോഡ് പൂര്‍ത്തീകരണത്തില്‍ നിന്നും ദേശീയപാത അതോറിറ്റി ഒഴിവാക്കി. ഇത്തരം നിര്‍മാണങ്ങള്‍ക്ക് പുതിയ ടെന്റര്‍ വിളിച്ചു. ജില്ലാ കളക്ടര്‍മാരുടെ അന്ത്യശാസനത്തോടെ ദേശീയപാതയിലെ കുഴിയടയ്ക്കല്‍ യന്ത്ര സഹായത്തോടെ പുരോഗമിക്കുകയാണ്.

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ദേശീയപാതയില്‍ കരാര്‍ കമ്പനി നടത്തുന്ന കുഴിയടയ്ക്കല്‍ പ്രഹസനമായി മാറുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോള്‍ഡ് മിക്‌സ് ടാറിംഗ് നടത്തിയ പാതയിലെ കുഴികളെല്ലാം വീണ്ടും പ്രത്യക്ഷപ്പെട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. കരാര്‍ കമ്പനിയുടെ തട്ടിക്കൂട്ട് ടാറിംഗിനെതിരെ ഹൈക്കോടതിയില്‍ ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു.

കുഴിയടയ്ക്കല്‍ 48 മണിക്കൂറിനകം കൃത്യമായി പൂര്‍ത്തിയാക്കണമെന്നാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ നല്‍കിയ അന്ത്യശാസനം. ഇതോടെ ഇന്ന് മുതല്‍ ഹോട്ട് മിക്‌സ് ടാറിംഗ് തുടങ്ങി. രണ്ട് റോഡ് റോളറുകളുപയോഗിച്ചാണ് ടാറിംഗ് പുരോഗമിക്കുന്നത്. കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന നിര്‍ദേശവും കളക്ടര്‍ മുന്നോട്ടുവച്ചിരുന്നു.

ചാലക്കുടി അടിപ്പാത നിര്‍മ്മാണം, പാതയുടെ അറ്റക്കുറ്റപ്പണികള്‍, സര്‍വീസ് റോഡുകളുടെ പൂര്‍ത്തീകരണം എന്നിവ കമ്പനി യഥാസമയം പൂര്‍ത്തിയാക്കാത്തതിനാല്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍എച്ച്എഐ തീരുമാനിച്ചിട്ടുണ്ട്. 21ന് ടെന്റര്‍ അംഗീകരിച്ചുനല്‍കും. ഇതിന്റെ ചിലവായി വരുന്ന 36 കോടിയോളം രൂപയും 25 ശതമാനം പിഴയും നിലവിലെ കരാര്‍ കമ്പനിയില്‍നിന്ന് ഈടാക്കും.

Eng­lish sum­ma­ry; Guru­vayur Infra­struc­ture Pvt Ltd exempt­ed from Nation­al High­way maintenance

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.