23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
November 29, 2024
November 22, 2024
November 21, 2024
November 20, 2024
November 15, 2024
October 15, 2024
September 26, 2024
September 14, 2024

സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്, അവരുടെ ജന്മദിനത്തില്‍ പരീക്ഷ എഴുതാൻ കഴിയില്ല: വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

Janayugom Webdesk
കര്‍ണാടക
August 13, 2022 4:26 pm

മുൻ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്റെ പിറന്നാള്‍ ദിനത്തില്‍ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ബിരുധ വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയാണ് ഉത്തരക്കടലാസില്‍ സണ്ണി ലിയോണ്‍ തന്റെ കാമുകിയാണെന്നും അതിനാല്‍ പരീക്ഷ എഴുതാൻ കഴിയില്ലെന്നും എഴുതിവച്ചത്. മേയ് 13‑നായിരുന്നു ബെംഗളുരു സര്‍വകലാശാലയുടെ കീഴിൽ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ നടന്നത്. അന്നേ ദിവസം തന്നെയായിരുന്നു സണ്ണി ലിയോണിന്റെ ജന്മദിന‌വും.

പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അതിനാൽ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല’ എന്നാണ് ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി കുറിച്ചത്. സണ്ണി ലിയോണിന് ആശംസ നേരണമെന്നും പേപ്പറിൽ എഴുതിയിട്ടുണ്ട്.

Eng­lish Sum­ma­ry: stu­dent gives up exam on sun­ny leones birthday
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.