23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 29, 2024
November 21, 2024
November 15, 2024
November 9, 2024
November 9, 2024
October 25, 2024
October 18, 2024

വീണ്ടും ജാതിക്കൊല: ഫീസ് നൽകാത്തതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകൻ മർദ്ദിച്ചു കൊലപ്പെടുത്തി

Janayugom Webdesk
ഉത്തര്‍പ്രദേശ്
August 19, 2022 5:59 pm

ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകൻ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഫീസ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്. യുപിയിലെ ബാറയ്ചില്‍ പതിമൂന്നുവയസുകാരനെയാണ് മേല്‍ജാതിയില്‍പ്പെട്ട അധ്യാപകൻ അനുപം പതക് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തില്‍ ഗൂരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു.

അടുത്തിടെ രാജസ്ഥാനില്‍ അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെയാണ് സമാനമായ സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാനാ ഗ്രാമത്തിലായിരുന്നു ആ സംഭവം. ഇന്ദ്ര മേഘ്‌വാള്‍ എന്ന ഒമ്പത് വയസുകാരനാണ് കൊല്ലപ്പെട്ടത്. മേൽജാതിക്കാരായ അധ്യാപകർക്കെന്ന് പറഞ്ഞ് മാറ്റി വെച്ച വെള്ളം ദളിത് വിദ്യാർത്ഥി എടുത്ത് കുടിച്ചതിന്റെ പേരിലായിരുന്നു ക്രൂര മർദ്ദനം. ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്.

Eng­lish Sum­ma­ry:  Caste geno­cide again: Dalit stu­dent beat­en to death by teacher for not pay­ing fees

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.