ബ്രാഹ്‌മണര്‍ മതത്തിന്റെ പേരില്‍ ആളുകളെ വിഡ്ഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവന നടത്തിയ മധ്യപ്രദേശ് ബിജെപി നേതാവിനെ പുറത്താക്കി. പ്രീതം സിംഗ് ലോധി എന്ന ഗ്വാളിയര്‍-ചമ്പല്‍ മേഖലയിലെ നേതാവിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇന്നലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി പാര്‍ട്ടി അംഗത്വം റദ്ദാക്കുകയായിരുന്നു. യോദ്ധാ രാജ്ഞി അവന്തിഭായ് ലോധിയുടെ ജന്മദിനത്തില്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യവേ നടത്തിയ പ്രസ്താവനയിലാണ് ബിജെപി നടപടി.
പ്രീതം സിംഗിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് പ്രീതം സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രീതം സിങ് പരാമര്‍ശം നടത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഗവന്‍ദാസ് സബ്നാനി പറഞ്ഞു.
English summary; Mentioned that Brahmins oppress and fool the people; BJP leader expelled
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.