ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വിദ്യാഭ്യാസ സെമിനാര്‍ ഇന്ത്യൻ അസ്സോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽനടന്നു. ഇന്ത്യൻ സ്റ്റുഡന്റസ് ക്ലബ് സബ് കമ്മിറ്റിയുടെ ഉദ്ഘാടനം ചടങ്ങില്‍ പ്രസിഡന്റ് അഡ്വ.വൈ എ റഹിം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി വി നസീർ സ്വാഗതവും കൺവീനർ സന്തോഷ് കുമാർ കേട്ടേത് ഇന്ത്യൻ സ്റ്റുഡന്റസ് ക്ലബ്ബിന്റെ രൂപീകരണ ലക്ഷ്യവും അവതരിപ്പിച്ചു.
യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതി നേടിയ ആദിത്യൻ രാജേഷ് തന്റെ ജീവിത വഴികളെക്കുറിച്ചു വിവരിക്കുകയും സ്റ്റാർട്ടപ്പ് കമ്പനികൾ തുടങ്ങാൻ യുവാക്കളെ ഉത്‌ബോധിപ്പിക്കുയും ചെയ്തു. സെമിനാറില്‍ ഡോ. താഹിറ കല്ലുമുറിക്കൽ സഹജീവികളോടുള്ള സ്നേഹത്തിന്റെയും ഓരോ പൗരന്റെയും ഉത്തരവാദിത്തത്തെയും തന്റെ ജീവിതത്തിൽ ഒരു എഴുത്തുകാരി എന്ന നിലയിലേക്ക് ഉയരാൻ ഉണ്ടായ സാഹചര്യവും വ്യക്തമാക്കി. രാജേഷ് സി പി മെറ്റാവേഴ്സിന്റെ വിവിധ സാധ്യതകളെക്കുറിച്ചു വിശദമാക്കുകയും ചോദ്യോത്തരങ്ങൾക്കു വ്യക്തമായി മറുപടി നൽകുകയും ചെയ്തു.
അഡ്വ. നാണു വിശ്വനാഥൻ ബ്ലൂ ഇക്കോണമി, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സുയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെ കുറിച്ചും ആ മേഖലയിൽ ഉള്ള വ്യത്യസ്തങ്ങളായ ജോലി സാധ്യതകളെക്കുറിച്ചും വിഷയം അവതരിപ്പിച്ചു. എം സി അംഗവും കോർഡിനേറ്ററും ആയ കബീർ ചാന്നാങ്കര ആശംസയും ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വര്‍ഗീസ് നന്ദിയും പറഞ്ഞു. ബോലിപോപ് ഡാൻസ്, മയിൽനൃത്തം, ദേശീയ ഗാനനൃത്തം തുടങ്ങിയ വർണാഭമായ ചടങ്ങിൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
English Summary: Indian Association organized Sharjah Education Seminar
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.