തമിഴ് സംവിധായകൻ മണി നാഗരാജ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തേ തുടർന്നായിരുന്നു അന്ത്യം. പുതുതായി സംവിധാനം ചെയ്ത വാസുവിൻ ഗർഭിണികൾ എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം.
ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിരുന്നു മണി നാഗരാജ്. 2016‑ൽ ജി.വി. പ്രകാശിനെ നായകനാക്കി പെൻസിൽ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനാവുന്നത്. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമാണ് വാസുവിൻ ഗർഭിണികൾ. മലയാള ചിത്രമായ സക്കറിയയുടെ ഗർഭിണികളുടെ റീമേക്ക് ആണിത്.
English Sumamry: Tamil director Mani Nagaraj passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.