കഠിനംകുളത്ത് കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതികളായ നാല് പേര് അറസ്റ്റില്‍. വലിയതുറ സ്വദേശികളായ മേഴ്സണ്, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സഹായിച്ച ഒരാളെ പൊലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. കോണ്‍വെന്റിന്റെ മതില് ചാടിക്കടന്ന് പ്രതി അകത്ത് കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ കടന്ന് പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടികൾ തന്നെ കോൺവെൻ്റ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ച് പരാതി നല്‍കിയത്.ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
English SUMMARY:abused the girls by giving them alcohol; Four youths were arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.