23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 6, 2024
October 4, 2024
September 27, 2024
September 27, 2024
September 27, 2024
September 26, 2024
September 12, 2024
August 25, 2024
June 24, 2024

പൂനെയില്‍ സിനിമാ സ്റ്റൈല്‍ കവര്‍ച്ച: തട്ടിയെടുത്തത് 3.6 കോടി രൂപ

Janayugom Webdesk
മുംബൈ
August 27, 2022 10:16 pm

മഹാരാഷ്ട്രയിലെ പൂനെയില്‍ സിനിമാ സ്റ്റൈല്‍ കവര്‍ച്ച. ദേശീയ പാതയില്‍ നടന്ന ചേസിങ്ങും വെടിവയ്പും കോടിക്കണക്കിന് രൂപയുടെ മോഷണത്തിലാണ് അവസാനിച്ചത്. പൂനെ-സോലാപുര്‍ ദേശീയ പാതയിലെ ഇന്ദപുരില്‍ വെളളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
രണ്ടു പേര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് നാല് വാഹനങ്ങളിലായാണ് മോഷ്ടാക്കള്‍ എത്തിയത്. കിലോമീറ്ററുകളോളം കാറിനെ ചേസ് ചെയ്തെത്തിയ മോഷ്ടാക്കള്‍ വാഹനത്തിനു നേരെ വെടിവയ്ക്കുകയും കാറിലുണ്ടായിരുന്ന 3.60 കോടി രൂപ അപഹരിക്കുകയും ചെയ്തു.
ഭാവേഷ് കുമാര്‍ പട്ടേല്‍, വിജയ്ഭായ് എന്നിവരുടെ കൈവശമുണ്ടായിരുന്ന പണമാണ് അപഹരിക്കപ്പെട്ടത്. ഇത്രയും വലിയ തുക ഇവര്‍ക്ക് എവിടെ നിന്നാണ് കിട്ടയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹവാല ഇടപാടും സംശയിക്കുന്നുണ്ട്.
ഹമ്പില്‍ വേഗതക്കുറച്ചപ്പോള്‍ കാര്‍ നിര്‍ത്തുവാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. നാല് അജ്ഞാതര്‍ ഇരുമ്പ് ദണ്ഡുകളും മറ്റ് ആയുധങ്ങളുമായി കാറിനടുത്തേക്ക് വന്നെങ്കിലും വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നുവെന്ന് ഭാവേഷും വിജയും പറയുന്നു. എന്നാല്‍ പിന്നീട് രണ്ട് കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായി മോഷ്ടാക്കള്‍ ഇവരെ പിന്തുടരുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ വന്നവര്‍ തുടര്‍ച്ചയായി വെടിവച്ചതോടെ കാര്‍ നിര്‍ത്തി. ഇതോടെ മോഷ്ടാക്കള്‍ ഇരകളെ മര്‍ദ്ദിച്ച് അവശരാക്കുകയും കാറിലെ പണവുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Cin­e­ma style rob­bery in Pune: Rs 3.6 crore looted

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.