22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024

രാജ്യത്ത് മതനിരപേക്ഷ ബദൽ ഉയർന്നു വരണം: പന്ന്യൻ

ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം
സ്വന്തം ലേഖകൻ
അടിമാലി
August 27, 2022 10:51 pm

രാജ്യത്ത് ദേശീയ മതനിരപേക്ഷ ബദൽ ഉയർന്നു വരണമെന്ന് സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ബിജെപി നേതൃത്വത്തിലുള്ള മുന്നണിക്കെതിരെ ബദലായി വളരുമ്പോൾ ഇടതുപക്ഷ ഐക്യം തകർക്കാനും ഇവിടുത്തെ ഭരണം അട്ടിമറിക്കാനും മോഡി ഭരണകൂടം ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ചട്ടം കെട്ടുകയാണ്. കേന്ദ്രത്തിന്റെ കളിപ്പാവയെ പോലെ കോമാളി വേഷം കെട്ടുകയാണ് കേരളത്തിലെ ഗവർണർ. ഗവർണറെ ഉപയോഗിച്ച് ഇടതു സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫിനെ വളഞ്ഞ വഴിയിൽ കൂടി ശരിപ്പെടുത്താനോ ശ്വാസം മുട്ടിക്കാനോ ഉള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതനിരപേക്ഷത പിന്തുടരുന്ന ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് കോൺഗ്രസിന് അപക്വമായ നേതൃത്വമാണെന്ന് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കേന്ദ്രത്തിന്റെ ജനദ്രോഹ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഇടതുപക്ഷം ബദലായി കേരളത്തിൽ വളരുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജില്ലാ എക്സിക്യുട്ടീവംഗം ജോസ് ഫിലിപ്പ് രക്തസാക്ഷി പ്രമേയവും കെ സലിംകുമാർ അനുശോചന പ്രമേയവും കെ കെ ശിവരാമൻ പ്രവർത്തന റിപ്പോർട്ടും പ്രിൻസ് മാത്യു രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, മന്ത്രി പി പ്രസാദ്, അഡ്വ. പി വസന്തം, എൻ രാജൻ എന്നിവർ പങ്കെടുക്കുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി മുത്തുപാണ്ടി സ്വാഗതം ആശംസിച്ചു. 

Eng­lish Sum­ma­ry: A sec­u­lar alter­na­tive should emerge in the coun­try: Panniyan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.