കോഴിക്കോട് കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലേർട്ട്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജില്ലയുടെ മലയോര മേഖലയിൽ മഴ തുടരുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഇടി മിന്നലിനും സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
English Summary:The water level rises; Blue Alert at Kakkayam Dam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.