22 September 2024, Sunday
KSFE Galaxy Chits Banner 2

കാണാതായ മാധ്യമ പ്രവര്‍ത്തകയുടെ മൃതദേഹം കനാലില്‍

Janayugom Webdesk
മെക്​സിക്കോ സിറ്റി
August 28, 2022 9:28 pm

ഒരു മാസം മുമ്പ്​ കാണാതായ മാധ്യമപ്രവര്‍ത്തക കാൻഡിഡ ക്രിസ്​റ്റൽ വാസ്​ക്വിസി​െൻറ മൃതദേഹം കണ്ടെത്തി. റിസോർട്ട്​ നഗരമായ മാസൽത്തനിലെ കനാലിലാണ്​ മൃതദേഹം കണ്ടെത്തിയതെന്ന്​ സിനലോവ ഗവർണർ മൃതദേഹം ഫോറൻസിക്​ പരിശോധന നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. ജൂലൈയിലാണ്​ മാധ്യമപ്രവർത്തകയെ കാണാതായത്​. മാധ്യമപ്രവർത്തകൾ വളരെയേറെ സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യമാണ്​ മെക്​സിക്കോ. ഈ വർഷം 18 മാധ്യമപ്രവർത്തകരാണ്​ രാജ്യത്ത്​ കൊല്ലപ്പെട്ടത്​. പ്രാദേശിക പൊലീസിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലും കാൻഡിഡ ജോലി ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Body of miss­ing jour­nal­ist found in canal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.