എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തയാറാക്കുന്നത് സംബന്ധിച്ച നിർണായക കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ ചോദ്യശരങ്ങളുമായി വിമത കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ.
പാർട്ടിയുടെ ഭരണഘടന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണോ തെരഞ്ഞെടുപ്പ് പ്രക്രിയ എന്ന ചോദ്യമാണ് ശർമ്മ ഉന്നയിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വോട്ടർപട്ടിക അന്തിമമാക്കുന്നതിന് നേരിട്ടോ വിർച്വലായോ യോഗങ്ങളൊന്നും ചേർന്നിട്ടില്ലെന്ന് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയോട് ശർമ്മ പറഞ്ഞു.
പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്ന പ്രതിനിധികളുടെ പട്ടിക പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് ലഭിച്ചിട്ടില്ലെന്നും ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെ ലംഘിക്കുന്നതായും ജി23 വിമത നേതാക്കളിൽ ഒരാളായ ശർമ്മ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്ന പ്രതിനിധികളുടെ പട്ടിക പരസ്യമാക്കണമെന്നും ശർമ്മ ആവശ്യപ്പെട്ടു. ഹിമാചൽ പ്രദേശിലെ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒരാഴ്ച മുമ്പ് രാജി വച്ച നേതാവാണ് ശർമ്മ.
2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. ഇടക്കാല അധ്യക്ഷയായി വീണ്ടും പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്ത സോണിയാ ഗാന്ധി, ജി23 നേതാക്കളുടെ തുറന്ന കലാപത്തെത്തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും മറ്റൊരാളില്‍ സമവായം ആകാത്തതിനാല്‍ സ്ഥാനത്ത് തുടരുകയായിരുന്നു. നേരത്തെ സെപ്റ്റംബര്‍ 20ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം.
ഗുലാംനബി ആസാദിന്റെ രാജിയോ രാഹുലിനെതിരായി ആസാദ് അയച്ച കത്തോ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഗാന്ധി കുടുംബം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്നതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തിനു മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു.
English Summary: Anand Sharma with questions in the working committee meeting
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.