ഗുലാംനബി ആസാദിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. തെലങ്കാനയിലെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭാ അംഗവുമായ എം എ ഖാന്‍ ആണ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടിയെ നശിപ്പിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് ഖാന്‍ കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ല. കോണ്‍ഗ്രസ് തകരാന്‍ തുടങ്ങിയത് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായതിന് പിന്നാലെയാണ്. രാഹുലിന്റെ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിച്ചതെന്നും ഖാന്‍ വിമര്‍ശിച്ചു. രാഹുലിന്റെ പ്രവര്‍ത്തനം കാരണം പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് ഖാന്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്. നേരത്തെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി പദവി രാജിവച്ചിരുന്നു. മേയ് മാസത്തില്‍ കപില്‍ സിബല്‍, സുനില്‍ ജാഖര്‍ തുടങ്ങിയവരും പാര്‍ട്ടി വിട്ടിരുന്നു.
English Summary: Another resignation from Congress: Senior leader from Telangana quits the party
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.